ഭാര്യയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; ഭർത്താവിനു ഒരു വർഷം കഠിന തടവും 25,000 രൂപ പിഴയും

0

ഭാര്യയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ ഭർത്താവിനു ഒരു വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. അമരമ്പലം ചുള്ളിയോട് സ്വദേശിയായ മുപ്പത്തിയാറുകാരനെയാണ് ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എസ്.നസീറ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി തടവ് അനുഭവിക്കണം.

2010 മുതൽ 2015 വരെ കാലയളവിലാണ് പീഡനം നടന്നത്. യുവതിയെ വീട്ടിലും തറവാട്ടുവീട്ടിലും വച്ചു ക്രൂരമായി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. കൂടാതെ വിവാഹ സമയത്ത് യുവതിയുടെ വീട്ടുകാർ നൽകിയ 35 പവൻ സ്വർണാഭരണം കൈപ്പറ്റുകയും കൂടുതൽ പണം ആവശ്യപ്പെടുകയും ചെയ്‌തെന്നും സൗന്ദര്യം പോരെന്നു പറഞ്ഞു പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. നിലമ്പൂർ ഇൻസ്‌പെക്ടർ ആയിരുന്ന പി.അബ്ദുൽ ബഷീർ ആണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സി.വാസു ഹാജരായി. 18 സാക്ഷികളെ വിസ്തരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here