പരിശീലനപ്പറക്കലിനിടെ ഹെലികോപ്‌റ്റര്‍ വിമാനത്താവള റണ്‍വേയില്‍ തകര്‍ന്നുവീണു

0

നെടുമ്പാശേരി: കോസ്‌റ്റ്‌ഗാര്‍ഡിന്റെ എ.എല്‍.എച്ച്‌. ധ്രുവ്‌ മാര്‍ക്ക്‌-3 ഹെലികോപ്‌റ്റര്‍ നെടുമ്പാശേരി വിമാനത്താവള റണ്‍വേയില്‍ തകര്‍ന്നുവീണു. പൈലറ്റ്‌ പരുക്കില്ലാതെ രക്ഷപ്പെട്ടു. പരുക്കേറ്റ സഹൈപലറ്റ്‌ സുനില്‍ ലോട്ടില(26)യെ അങ്കമാലി എല്‍.എഫ്‌. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്‌ക്ക്‌ 12.25 നാണ്‌ അപകടമുണ്ടായത്‌. പരിശീലനത്തിനായി പറന്നുയരുന്നതിനിടെ വിമാനം നിയന്ത്രണംവിട്ട്‌ പുറകിലെ റണ്‍വേയില്‍ ഇടിച്ചിറങ്ങുകയായിരുന്നു. ഉടന്‍തന്നെ ഫയര്‍ഫോഴ്‌സും ആംബുലന്‍സും ഉള്‍പ്പെടെയുള്ള എല്ലാ സുരക്ഷാവിഭാഗങ്ങളും റണ്‍വേയിലെത്തി രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി. മൂന്നുപേര്‍ ഹെലികോപ്‌റ്ററില്‍ ഉണ്ടായിരുന്നു. സംഭവത്തെത്തുടര്‍ന്ന്‌ നെടുമ്പാശേരിയില്‍നിന്നുള്ള വിമാനസര്‍വീസുകള്‍ തടസപ്പെട്ടു. രണ്ടു മണിക്കൂറോളം റണ്‍വേ അടച്ചിട്ടു. മസ്‌കറ്റില്‍നിന്നു വന്ന ഒമാന്‍ എയറിന്റെ വിമാനം തിരുവനന്തപുരത്തേക്കു തിരിച്ചുവിട്ടെങ്കിലും ഉടനെ തിരിച്ചെത്തി. രണ്ടു വിമാനങ്ങള്‍ മാത്രമാണു വൈകിയത്‌.
റണ്‍വേയുടെ സുരക്ഷാപരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷം 2.28ന്‌ ഡല്‍ഹിയില്‍നിന്ന്‌ എയര്‍ ഇന്ത്യയുടെ എ.ഐ. 831 വിമാനം നെടുമ്പാശേരിയില്‍ ഇറങ്ങി. അപകടത്തെക്കുറിച്ച്‌ കോസ്‌റ്റ്‌ഗാര്‍ഡ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. അപകടത്തില്‍പ്പെട്ട ഹെലികോപ്‌റ്റര്‍ ക്രെയിന്‍ ഉപയോഗിച്ച്‌ റണ്‍വേയില്‍നിന്നു മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here