കോഴിയെ മൃഗമായി കണക്കാക്കണോ? അതോ പക്ഷിയായി കണക്കാണമോ? ഉത്തരം കണ്ടെത്താനൊരുങ്ങുകയാണ് ഗുജറാത്ത് ഹൈക്കോടതി

0

കോഴിയെ മൃഗമായി കണക്കാക്കണോ അതോ പക്ഷിയായി കണക്കാണമോ എന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനൊരുങ്ങുകയാണ് ഗുജറാത്ത് ഹൈക്കോടതി. കശാപ്പുശാലകള്‍ക്ക് പകരം കോഴികളെ ഇറച്ചിക്കോഴി വില്‍ക്കുന്ന കടകളില്‍ വച്ച് കൊല്ലുന്നതിനെതിരായ പൊതുതാത്പര്യ ഹര്‍ജി പരിഗണനയ്ക്ക് വന്നപ്പോഴാണ് കോഴി മൃഗമാണോ അല്ലയോ എന്ന ചോദ്യം ഹൈക്കോടതിയില്‍ ഉയര്‍ന്നുവന്നത്. സന്നദ്ധ സംഘടനകളായ അനിമല്‍ വെല്‍ഫയര്‍ ഫൗണ്ടേഷന്‍, അഹിംസ മഹാ സംഘ് എന്നിവരാണ് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്.

കശാപ്പുശാലകളില്‍ വച്ച് മാത്രമേ മൃഗങ്ങളെ കൊല്ലാവൂ എന്ന് ഗുജറാത്ത് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ചൂണ്ടിക്കാട്ടി സൂറത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ ഇറച്ചിക്കോഴി വില്‍ക്കുന്ന പല കടകളും അടച്ചിരുന്നു. ഇതിനെതിരെ കോഴി വില്പനക്കാരുടെ സംഘടനയും ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

കോഴിയെ മൃഗമായി കണക്കാക്കിയാല്‍ മറ്റു മൃഗങ്ങള്‍ക്കൊപ്പം കശാപ്പുശാലയില്‍ വച്ച് കൊല്ലാന്‍ മാത്രമായിരിക്കും അനുവാദം

LEAVE A REPLY

Please enter your comment!
Please enter your name here