കുറ്റിപ്പാലയിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0

കുറ്റിപ്പാലയിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൂടലൂർ സ്വദേശിനിയും ഡിഗ്രി വിദ്യാർത്ഥിനിയുമായ അക്ഷയ (18) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് കുറ്റിപ്പാലയിലെ അമ്മായിയുടെ വീട്ടിലാണ് അക്ഷയയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. പഠനാവശ്യത്തിനായി അമ്മായിയുടെ വീട്ടിലായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്.

കോളേജിൽ നിന്ന് തിരികെ എത്തിയ അക്ഷയ ആറുമണിയോടെ മുകളിലത്തെ മുറിയിൽ പോവുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പെൺകുട്ടി താഴേക്ക് വരാതിരുന്നതോടെ വീട്ടുകാർ റൂമിൽ ചെന്ന് നോക്കുകയായിരുന്നു. ജനൽ കമ്പിയിൽ ഷാൾ മുറുക്കി തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്.

ഉടൻ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പെൺകുട്ടിയുടെ ആത്മഹത്യയുടെ കാരണം വ്യക്തമല്ല. കൂടല്ലൂർ സ്വദേശി കൊടക്കാട്ട് വളപ്പിൽ ഉണ്ണികൃഷ്ണന്റെയും ഷീബയുടെയും മക്കളാണ് അക്ഷയ.നിലവിൽ മൃതദേഹം എടപ്പാളിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Leave a Reply