‘ഓപ്പറേഷന്‍ അരിക്കൊമ്പ’ന്റെ വിധി ഇന്നറിയാം

0

രാജകുമാരി: ‘ഓപ്പറേഷന്‍ അരിക്കൊമ്പ’ന്റെ വിധി ഇന്നറിയാം. പീപ്പിള്‍ ഫോര്‍ അനിമല്‍സ്‌ ട്രിവാന്‍ഡ്രം ചാപ്‌റ്റര്‍, വാക്കിങ്‌ ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡൈ്വസറി തുടങ്ങിയ സംഘടനകള്‍ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്ന്‌ അരിക്കൊമ്പനെ പിടികൂടുന്നത്‌ ഇന്ന്‌ വരെ വിലക്കി കഴിഞ്ഞ 23 ന്‌ ഹൈക്കോടതി ഉത്തരവിറക്കിയത്‌.
കേസ്‌ ഇന്ന്‌ പരിഗണിക്കുമ്പോള്‍ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളിലെ കാട്ടാന ആക്രമണങ്ങളുടെ തീവ്രത വ്യക്‌തമാക്കുന്ന രേഖകളും തെളിവുകളും വനം വകുപ്പ്‌ കോടതിയില്‍ സമര്‍പ്പിക്കും. ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകളും ഡീന്‍ കുര്യാക്കോസ്‌ എം.പിയും കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here