മണല്‍ കടത്തുകാരനോട് പാര്‍ട്ടി ഫണ്ടിനെന്ന പേരില്‍ പതിനയ്യായിരം രൂപ ആവശ്യപ്പെട്ട സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തു

0

മണല്‍ കടത്തുകാരനോട് പാര്‍ട്ടി ഫണ്ടിനെന്ന പേരില്‍ പതിനയ്യായിരം രൂപ ആവശ്യപ്പെട്ട സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തു

പത്തനംതിട്ട കുറിയന്നൂര്‍ പുളിമുക്ക് ബ്രാഞ്ച് സെക്രട്ടറി അരുണ്‍ മാത്യുവിനെയാണ് സസ്‌പെന്റ് ചെയ്തത്. ഇന്ന് ചേര്‍ന്ന തോട്ടപ്പുഴശ്ശേരി ലോക്കല്‍ കമ്മിറ്റി യോഗത്തിലാണ് സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചത്.

പാര്‍ട്ടി ഫണ്ടിലേക്ക് പണം തന്നില്ലെങ്കില്‍ മണല്‍ കടത്തുന്ന വിവരം ​​​പോലീസിനെ അറിയിക്കുമെന്ന് അരുണ്‍ മാത്യു മണല്‍ കടത്തുകാരനോട് പറയുന്ന ഫോണ്‍ സംഭാഷണം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവം വിവാദമായതോടെയാണ് സിപിഐഎം അരുണിനെ സസ്‌പെന്‍ഡ് ചെയ്തത്.

Leave a Reply