വ്യാജ ജോലി റാക്കറ്റിന്റെ കെണിയില്‍ ലിബിയയില്‍ കുടുങ്ങിയ 12 യുവാക്കളെ മോചിപ്പിച്ചതായി കേന്ദ്രം

0


ന്യുഡല്‍ഹി: വ്യാജ ജോലി വാഗ്ദാനത്തില്‍ കുടുങ്ങി ലിബിയയില്‍ അകപ്പെട്ട് പോയ ഇന്ത്യക്കാരെ മോചിപ്പിച്ചതായി കേന്ദ്രം. കേന്ദ്ര ന്യുനപക്ഷ കമ്മീഷനും വിദേശകാര്യ മന്ത്രാലയവും നടത്തിയ നീക്കമാണ് രക്ഷാദൗത്യത്തിന് പിന്നില്‍. ദുബായില്‍ ജോലി വാഗ്ദാനം ചെയ്താണ് റാക്കറ്റ് യുവാക്കളെ ലിബിയയില്‍ എത്തിച്ച് കണ്‍സ്ട്രക്ഷന്‍ സൈറ്റുകളില്‍ കൊണ്ടുപോയി ഉപേക്ഷിച്ച ശേഷം കടന്നുകളഞ്ഞത്.

തട്ടിപ്പിന് ഇരയായവരില്‍ ഏറെയും പഞ്ചാബില്‍ നിന്നുള്ളവരാണ്. തൊഴിലിടത്ത് ക്രൂരമായ പീഡനമാണ് നടന്നതെന്ന് യുവാക്കള്‍ പറയുന്നു. പതിനഞ്ച് മണിക്കൂര്‍ വരെ നിര്‍ബന്ധിത ജോലി ചെയ്യിപ്പിച്ചിരുന്നു. കൂലി നല്‍കിയിരുന്നില്ല. പരാതിപ്പെടുന്നവരെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നും യുവാക്കള്‍ പറയുന്നു. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയ മെക്കാനിക്കുകളും തൊഴിലാളികളുമാണ് തട്ടിപ്പിനിരയായത്

Leave a Reply