വീട്ടമ്മയുടെ മൃതദേഹം വെട്ടിനുറുക്കി കഷ്‌ണങ്ങളാക്കി പെട്ടിക്കുള്ളില്‍ സൂക്ഷിച്ച നിലയില്‍

0

മുംബൈ: വീട്ടമ്മയുടെ മൃതദേഹം വെട്ടിനുറുക്കി കഷ്‌ണങ്ങളാക്കി പെട്ടിക്കുള്ളില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകവുമായി ബന്ധപ്പെട്ട്‌ ഇവരുടെ ഇരുപത്തിമൂന്നുകാരിയായ മകള്‍ പോലീസ്‌ പിടിയിലായി.
വീണാ ജയിന്‍ എന്ന സ്‌ത്രീയുടെ മൃതദേഹമാണ്‌ വെട്ടിനുറുക്കി വികൃതമാക്കിയ നിലയില്‍ സ്‌റ്റീല്‍ പെട്ടിക്കുള്ളില്‍ നിക്ഷേപിച്ച നിലയില്‍ ടാങ്കിനുള്ളില്‍നിന്നു കണ്ടെടുത്തത്‌. മാസങ്ങളോളം ടാങ്കില്‍ സൂക്ഷിച്ച മൃതദേഹം അഴുകിയ നിലയിലായിരുന്നു.
മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ്‌ വീണയുടെ മകള്‍ റിംബിള്‍ ജയ്‌ന്‍ അമ്മയെ വീട്ടില്‍വച്ച്‌ കൊലപ്പെടുത്തിയതു താനാണെന്നു പോലീസിനോട്‌ സമ്മതിച്ചത്‌. ഇതേത്തുടര്‍ന്നു മുംബൈയിലെ ലാല്‍ബാഗ്‌ മേഖലയിലെ താമസക്കാരായ റിംബിളിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. വീണയുടെ സഹോദരനും മകനും അവരെ കാണാനില്ല എന്നുകാണിച്ച്‌ പോലീസില്‍ പരാതി നല്‍കിയതോടെയാണ്‌ കൊലപാതകത്തിന്റെ ചുരുളഴിയാന്‍ വഴിയൊരുക്കിയത്‌.
കഴിഞ്ഞ നവംബര്‍ 26-നാണ്‌ വീണയെ അവസാനമായി കണ്ടെതെന്നു അവര്‍ പോലീസിനോട്‌ പറഞ്ഞു. ഇവരുടെ പരാതിയെത്തുടര്‍ന്നു പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ വീണ ജെയ്‌ന്റെ വീടിനുള്ളിലെ പെട്ടിക്കുള്ളില്‍നിന്ന്‌ മൃതദേഹാവശിഷ്‌ടങ്ങള്‍ പ്ലാസ്‌റ്റിക്‌ ബാഗില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.
എന്നാല്‍ അവര്‍ എങ്ങനെയാണ്‌ കൊല്ലപ്പെട്ടതെന്നു പോലീസിനു സ്‌ഥിരീകരിക്കാനായില്ല. കഴിഞ്ഞ ഡിസംബറില്‍ പടിയില്‍നിന്നു വീണ്‌ വീണയ്‌ക്കു പരുക്കേറ്റിരുന്നു.

Leave a Reply