അമിത കൂലി യാത്രക്കാരിയോട് ആവശ്യപ്പെട്ടു; കൊച്ചിയിൽ ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

0

അമിത കൂലി യാത്രക്കാരിയോട് ആവശ്യപ്പെട്ടെന്ന പരാതിയില്‍ ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ചേരാനെല്ലൂര്‍ സ്വദേശി സനുവിന്റെ ലൈസന്‍സാണ് സസ്പെന്‍ഡ് ചെയ്തത്. നടപടി ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്. യുവതി ഇടപ്പളളി വട്ടക്കുന്നത്തേക്ക് ഓട്ടോ വിളിച്ചത് കഴിഞ്ഞ ദിവസം ചേരാനെല്ലൂര്‍ പൊലീസ് സ്റ്റേഷന് സമീപത്തു നിന്നാണ്.

ഓട്ടോ ഇറങ്ങിയ യുവതി ഡ്രൈവര്‍ക്ക് 100 രൂപ നല്‍കിയെങ്കിലും ഇത് വാങ്ങാതെ ഡ്രൈവര്‍ 140 രൂപ ആവശ്യപ്പെടുകയായിരുന്നു. സ്ഥിരം യാത്ര ചെയ്യുന്ന ആളാണെന്നും 100 രൂപയാണ് കൊടുക്കാറുള്ളതെന്നും യുവതി പറഞ്ഞെങ്കിലും ഡ്രൈവര്‍ വഴങ്ങിയില്ല.

മോശമായ രീതിയില്‍ സംസാരിച്ചത്തോടെ യുവതി ആര്‍ടിഒയ്ക്ക് പരാതി നല്‍കുകയായിരുന്നു. ഓട്ടോ ഡ്രൈവറെ ആര്‍ടിഒയുടെ നിര്‍ദേശമനുസരിച്ച് മോട്ടോര്‍ വെഹിക്കിള്‍ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ കെ എസ് സനീഷാണ് പിടികൂടിയത്. സംഭവം ശരിയാണെന്ന് തിരിച്ചറിഞ്ഞതോടെ എറണാകുളം ആര്‍ടിഒ ജി അനന്തകൃഷ്ണന്‍ ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here