സമ്മര്‍ ബമ്പര്‍: 10 കോടി അസം സ്വദേശിക്ക്‌

0


ആലുവ: സംസ്‌ഥാന ലോട്ടറി വകുപ്പിന്റെ 10 കോടിയുടെ സമ്മര്‍ ബമ്പര്‍ ഒന്നാം സമ്മാനം അസം സ്വദേശിക്ക്‌. സിനിമാ-സീരിയല്‍ താരം രാജിനി ചാണ്ടിയുടെ വീട്ടിലെ സഹായിയായ ആല്‍ബര്‍ട്ട്‌ ടിഗയ്‌ക്കാണ്‌ സമ്മാനം.
സമ്മാനാര്‍ഹമായ ടിക്കറ്റ്‌ ആലുവ എസ്‌.ബി.ഐ. കാത്തലിക്‌ സെന്റര്‍ ബ്രാഞ്ച്‌ മാനേജര്‍ ഗിവര്‍ഗീസ്‌ പീറ്ററിനു കൈമാറി. ഞൊടിയിടയില്‍ ജീവിതം മാറിമറിഞ്ഞതിന്റെ ആവേശത്തിലാണ്‌ ആല്‍ബര്‍ട്ട്‌. ഇന്നലെ വൈകിട്ടാണ്‌ ജേതാവായ വിവരം ഏജന്‍സിയില്‍നിന്ന്‌ അറിഞ്ഞതെന്നു രാജിനി ചാണ്ടി പറഞ്ഞു.
1995 ലാണ്‌ ആല്‍ബര്‍ട്ട്‌ ജോലി തേടി കേരളത്തിലെത്തിയത്‌. 15 വര്‍ഷമായി സിനിമാ താരം രാജിനി ചാണ്ടിയുടെ വീട്ടിലെ ജീവനക്കാരനാണ്‌. ഒന്നാം സമ്മാനമടിച്ച വിവരം രാജിനി ചാണ്ടിയുടെ ഭര്‍ത്താവ്‌ ചാണ്ടിയോടാണ്‌ ആല്‍ബര്‍ട്ട്‌ പറഞ്ഞത്‌. ഇദ്ദേഹത്തോടൊപ്പം ആലുവ എസ്‌ബിഐ യിലെത്തി ടിക്കറ്റ്‌ കൈമാറുകയായിരുന്നു.

Leave a Reply