ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്താന്‍ പ്രവശ്യയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ ഒന്‍പത് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ബൈക്കിലെത്തിയ ചാവേര്‍ പോലീസ് ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
തിങ്കളാഴ്ചയായിരുന്നു സംഭവം. സംഭവത്തില്‍ ഏഴു ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായി ആശുപത്രി അധികൃതര്‍ അറിയിഞ്ഞു. നിലവില്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.