ലോകവ്യാപകമായി ഓഹരി വിപണിയില്‍ തകര്‍ച്ച; ഇന്ത്യയിലും ഇടിവ്

0


മുംബൈ: ലോകവ്യാപകമായി ഓഹരി വിപണിയില്‍ തകര്‍ച്ച. ബാങ്കിംഗ് ഓഹരികളിലാണ് തകര്‍ച്ച കൂടുതല്‍ ഏഷ്യന്‍ , യൂറോപ്യന്‍ വിപണികളില്‍ ബാങ്കിംഗ് മേഖല തകര്‍ച്ച നേരിടുകയാണ്. ഇതിന്റെ പ്രതിഫലനമെന്നോണം ഇന്ത്യന്‍ വിപണിയിലും ഇടിവ് നേരിടുന്നുണ്ട്.

2022 സെപ്തംബറിനു ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയാണ് ആഗോള വിപണി നേടിരുന്നത്. യൂറോപ്യണ്‍ സ്‌റ്റോക്‌സ് 600 രേഖപ്പെടുത്തി. വിപണിയില്‍ ബാങ്കിംഗ് ഓഹരികളുടെ നഷ്ടം ഈ സമയം 3.2% ആയിരുന്നു.

തകര്‍ച്ചയെ തുടര്‍ന്ന് സ്വിറ്റ്‌സര്‍ലാന്റില്‍ രണ്ടാമത്തെ പ്രമുഖ ബാങ്കായ ക്രെഡിറ്റ് സൂയിസ് ഏറ്റെടുക്കാന്‍ ഒന്നാമത്തെ ബാങ്കായ യുബിഎസ് തീരുമാനിച്ചതിനു പിന്നാലെയാണ് തിരിച്ചടി.

ഏഷ്യന്‍ മാര്‍ക്കറ്റുകളില്‍ ഹാങ് സെങ് 2.57 ശതമാനവും ജ്പ്പാന്റെ നിക്കെ 1.42 ശതമാനവും ചൈനയുടെ ഷാങ്ഹായ് 0.48 ശതമാനവും തകര്‍ച്ച നേരിട്ടു.

ഇന്ത്യന്‍ വിപണിയില്‍ സെന്‍സെക്‌സ് 360 പോയിന്റ് നഷ്ടത്തില്‍ 57,628ലും നിഫ്റ്റി 111 പോയിന്റ് നഷ്ടത്തില്‍ 16,988ലുമാണ് വ്യാപാരം തുടരുന്നത്.

Leave a Reply