പാക്ക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന സർഫറാസ് മേമനെ കസ്റ്റഡിയിലെടുത്തു

0
സർഫറാസ്

പാക്ക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന സർഫറാസ് മേമൻ (40) എന്നയാളെ മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നു മുംൈബ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൈനയിലും ഹോങ്കോങ്ങിലും 13 വർഷം താമസിച്ചിരുന്ന ഇയാൾ ഇൻഡോറിലെ ചന്ദൻ നഗർ നിവാസിയാണ്.

അതേസമയം, ചൈനക്കാരിയായ ഭാര്യയുമായി വേർപിരിയുന്നതിനുളള നടപടികൾ പുരോഗമിക്കുകയാണെന്നും അവരാണ് താൻ പാക്ക് ചാരനാണെന്ന വ്യാജവിവരം പ്രചരിപ്പിച്ചതെന്നും സർഫറാസ് അവകാശപ്പെട്ടു. ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.

Leave a Reply