ഏഴു ജില്ലകളില്‍ സൂര്യാഘാത സാധ്യത

0


തിരുവനന്തപുരം: സംസ്‌ഥാനത്തെ ഏഴു ജില്ലകളില്‍ സൂര്യാഘാത സാധ്യതയെന്നു ദുരന്ത നിവാരണ വകുപ്പിന്റെ മുന്നറിയിപ്പ്‌. കണ്ണൂര്‍, കോഴിക്കോട്‌, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ്‌ സൂര്യാഘാത സാധ്യത.
ദുരന്ത നിവാരണ വകുപ്പ്‌ പ്രസിദ്ധീകരിച്ച താപസൂചിക ഭൂപട പ്രകാരമാണ്‌ മുന്നറിയിപ്പ്‌. കൊടുംചൂട്‌ അനുഭവപ്പെടുന്ന സാഹചര്യത്തില്‍ എല്ലാ ദിവസവും താപസൂചിക ഭൂപടം പ്രസിദ്ധീകരിക്കും.
അന്തരീക്ഷ താപനിലയും ഈര്‍പ്പവും ചേര്‍ന്ന്‌ അനുഭവപ്പെടുന്ന ചൂടിനെയാണ്‌ താപസൂചികയില്‍ അടയാളപ്പെടുത്തുന്നത്‌. തീരദേശ സംസ്‌ഥാനമായ കേരളത്തിന്റെ അന്തരീക്ഷ ആര്‍ദ്രത പൊതുവെ കൂടുതലായിരിക്കും.

Leave a Reply