വണ്‍വേ പ്രണയം നിരസിച്ച 17 കാരിയെ 18 തവണ കുത്തി പ്രതികാരം; ബന്ധുവായ യുവാവ് പിടിയില്‍

0


അഹമ്മദബാദ്: ഏകപക്ഷീയമായ പ്രണയത്തിന്റെ പേരില്‍ പതിനേഴുവയസുകാരിയെ ബന്ധുവായ യുവാവ് പതിനെട്ടുതവണ കുത്തി ക്രൂരമായി പരിക്കേല്‍പ്പിച്ചു. ഗുജറാത്തിലെ ജുനഗഡ് ജില്ലയിലവയിരുന്നു സംഭവം. വീട്ടില്‍ ആരുമില്ലാത്ത സമയത്തെത്തിയ പ്രതി പെണ്‍കുട്ടി ബോധം കെട്ട് നിലത്ത് വീഴുന്നതുവരെ കുത്തിക്കൊണ്ടിരുന്നു. സംഭവത്തിന് പിന്നാലെ ഓടി രക്ഷപ്പെട്ട പ്രതിയെ പിന്നീട് പോലീസ് പിടികൂടി. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടി അപകടാവസ്ഥ തരണം ചെയ്തു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

23 കാരനായ കിഷന്‍ ബാബാജിയാണ് പെണ്‍കുട്ടിയെ കുത്തി ക്രൂരമായി പരിക്കേല്‍പ്പിച്ചത്. ബന്ധുവായ കിഷന്‍ വീട്ടിലെത്തിയ സമയത്ത് പെണ്‍കുട്ടിമാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. കുട്ടിയുടെ അമ്മ നേരത്തെ മരിച്ചിരുന്നു. പെണ്‍കുട്ടിയുടെ സഹോദരി അടുത്ത കടയില്‍ സാധനങ്ങള്‍ വാങ്ങാനായി പോയിരുന്നു.

വീട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടി തന്നോട് സംസാരിക്കാത്തതിനെ തുടര്‍ന്ന് യുവാവ് ദേഷ്യത്തിലായിരുന്നു് പ്രകോപിതനായ യുവാവ് പെണ്‍കുട്ടിയുടെ നെഞ്ചിലും വയറിലും കൈകളിലും ഉള്‍പ്പെടെ പതിനെട്ട് തവണയാണ് കുത്തിയത്. ബോധംകെട്ടുവീഴുന്നതുവരെ പ്രതി പെണ്‍കുട്ടിയെ കുത്തിക്കൊണ്ടിരുന്നു. കൃത്യത്തിന് പിന്നാലെ പ്രതി ഓടി രക്ഷപ്പെട്ടു.

കടയില്‍ പോയ സഹോദരി തിരിച്ചെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന സഹോദരിയെയാണ് കണ്ടത്. പരിക്കേറ്റ യുവതിയെ ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി രാജ്‌കോട്ടിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കഴിഞ്ഞ രണ്ടു വര്‍ഷമായി ഇയാള്‍ പ്രണയാഭ്യര്‍ഥനയുമായി പെണ്‍കുട്ടിക്ക് പിന്നാലെ നടന്നിരുന്നു. വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചിരുന്നതായും ഇതിന്റെ പേരില്‍ പലപ്പോഴും യുവാവ് പെണ്‍കുട്ടിയെ മര്‍ദിച്ചതായും പോലീസ് പറയുന്നു. ആക്രമിക്കുകയെന്ന ഉദ്ദേശത്തോടെയാണ് പ്രതി വീട്ടിലെത്തിയതെന്നും അവള്‍ വീട്ടില്‍ തനിച്ചാണെന്ന് ഉറപ്പാക്കിയ ശേഷമാണ് പ്രതി വീട്ടിലെത്തിയതെന്നും പോലീസ് പറഞ്ഞു.

Leave a Reply