ബുംറയ്ക്ക് നടത്തിയ ശസ്ത്രക്രിയ വിജയകരമായതായി റിപ്പോര്‍ട്ട്

0

ന്യൂസീലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. റൊവാന്‍ ഷോട്ടന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് നടത്തിയ ശസ്ത്രക്രിയ വിജയകരമായതായി അധികൃതരെ ഉദ്ധരിച്ച് ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്തു. ഡോ. റൊവാന്‍ ഷോട്ടന്‍ ക്രൈസ്റ്റ്ചര്‍ച്ചിലെ ഫോര്‍ടെ ഓര്‍ത്തോപീഡിക്‌സ് ഹോസ്പിറ്റലിലെ ഡോക്ടറാണ്. ബുംറ കളിക്കളത്തിലേക്ക് ആറുമാസം കൊണ്ട് തിരികെയെത്തുമെന്നാണ് കരുതപ്പെടുന്നത്. അങ്ങനെയെങ്കില്‍ ഏകദിന ലോകകപ്പില്‍ കളിച്ചേക്കും.

കഴിഞ്ഞ അഞ്ച് മാസമായി കളത്തിനു പുറത്തുള്ള ബുംറ ഐപിഎലിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും കളിക്കില്ലെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബുംറയെ വിദഗ്ധ സര്‍ജനരികിലേക്കയക്കാന്‍ ബിസിസിഐ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഓസ്ട്രേലിയക്കെതിരായ ടി-20 പോരാട്ടത്തിലാണ് ബുംറ അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here