നിലമ്പൂർ ഉൾവനത്തിൽ മഴ; കുറുവൻപുഴയിൽ മലവെള്ളപ്പാച്ചിൽ

0


നിലമ്പൂർ: വേനൽമഴക്കിടെ കോഴിപ്പാറ വിനോദസഞ്ചാര കേന്ദ്രത്തിൽ മലവെള്ളപാച്ചിൽ. ബുധനാഴ്ച പകൽ 12ഓടെയാണ് കക്കാടംപൊയിൽ കോഴിപ്പാറ കുറുവൻപുഴയിൽ മലവെള്ളപാച്ചിലുണ്ടായത്. വറ്റിവരണ്ട പാറക്കെട്ടുകൾക്കിടയിലൂടെ പൊടുന്നനെ മലവെള്ളം കുത്തിയൊലിച്ചെത്തുകയായിരുന്നു. വൈകിട്ടും ഒഴുക്ക് നിലച്ചില്ല. പന്തീരായിരം ഉൾവനത്തിലെ മഴയാണ് മലവെള്ളപാച്ചിലിന് ഇടയാക്കിയതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.

വരണ്ടുകിടക്കുന്നതിനാൽ കോഴിപ്പാറയിൽ സഞ്ചാരികൾ എത്താറില്ല. മലവെള്ളപാച്ചിലറിഞ്ഞ് വനംവകുപ്പ് പ്രദേശത്ത് ജാഗ്രത നിർദ്ദേശം നൽകി. വരുംദിവസങ്ങളിലും മലവെള്ളപാച്ചിലിന് സാധ്യതയുള്ളതിനാൽ വനംവാച്ചർമാരോട് മുൻകരുതലെടുക്കാൻ നിർദ്ദേശം നൽകി. വൈകിട്ട് അഞ്ചോടെ കക്കാടംപൊയിൽ ഉൾപ്പെടെ പ്രദേശങ്ങളിൽ കനത്തമഴയും കാറ്റുമുണ്ടായി

LEAVE A REPLY

Please enter your comment!
Please enter your name here