ഖാലിസ്താനി നേതാവ് അമൃത്പാല്‍ സിംഗ് രക്ഷപ്പെടാന്‍ ഉപയോഗിച്ച ബൈക്ക് പിടിച്ചെടുത്തതായി പഞ്ചാബ് പോലീസ്

0

ഖാലിസ്താനി നേതാവ് അമൃത്പാല്‍ സിംഗ് രക്ഷപ്പെടാന്‍ ഉപയോഗിച്ച ബൈക്ക് പിടിച്ചെടുത്തതായി പഞ്ചാബ് പോലീസ്. ഒളിവില്‍ പോയ അമൃത്പാലിനായി അഞ്ചു ദിവസമായി തുടരുന്ന തിരിച്ചിലിനിടെയാണ് ബൈക്ക് കണ്ടെത്തിയത്.

ജലന്ദറിലെ ദാരാപുര്‍ മേഖലയില്‍ ഒരു കനാലിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബൈക്ക് കണ്ടെത്തുകയായിരുന്നു. ബജാജ് പ്ലാറ്റിന ബൈക്കാണ് കണ്ടെത്തിയത്. ജലന്ദര്‍ സിറ്റിയില്‍ നിന്ന് 45കിലോമീറ്റര്‍ അകലെയാണിത്.

അമൃത്പാല്‍ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യം ഇന്നലെ പോലീസിന് ലഭിച്ചിരുന്നു. ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ച നാലു പേരെ അറസ്റ്റു ചെയ്തിരുന്നു. അമൃത്പാലിന്റെ ഏഴ് ചിത്രങ്ങളും പോലീസ് പുറത്തുവിട്ടു. പോലീസ് പിന്തുടരുന്നതിടെയാണ് അമൃത്പാല്‍ സിംഗ് തന്ത്രപരമായി കടന്നുകളഞ്ഞത്. ആദ്യം മെഴ്‌സിഡസ് കാറിലും പിന്നീട് മാരുതി കാറിലും സഞ്ചരിച്ച അമൃത്പാല്‍ പിന്നീട് ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.

Leave a Reply