കൊച്ചി: ബ്രഹ്‌മപുരത്തേക്കു പ്ലാസ്‌റ്റിക് മാലിന്യങ്ങള്‍ കൊണ്ടുപോകാന്‍ അനുവദിക്കേണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത അടിയന്തര ഉന്നതതലയോഗം തീരുമാനിച്ചു. തീപിടിത്തത്തിന്റെ പശ്‌ചാത്തലത്തിലാണ് മുഖ്യമന്ത്രി അടിയന്തരമായി ഉന്നതതലയോഗം വിളിച്ചത്.
ജൈവമാലിന്യ സംസ്‌കരണത്തിനു വിന്‍ഡ്രോ കമ്പോസ്‌റ്റിങ് സംവിധാനത്തിന്റെ അറ്റകുറ്റപ്പണി അടിയന്തരമായി നടത്തും. ബ്രഹ്‌മപുരത്തേക്കു റോഡ് സൗകര്യം ഉറപ്പാക്കും. ജില്ലാ കലക്‌ടര്‍, കോര്‍പ്പറേഷന്‍ അധികൃതര്‍ തുടങ്ങിയവരടങ്ങിയ എമ്പവേര്‍ഡ് കമ്മിറ്റി രൂപവത്‌കരിച്ച് പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കും.
പ്രദേശത്തെ ജനങ്ങളെ ബോധവല്‍ക്കരിക്കും. ഇതിനായി മന്ത്രിമാരും മേയര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും പങ്കെടുക്കുന്ന യോഗങ്ങള്‍ ചേരണമെന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചു.