പി.ടി. ഉഷക്ക് കേരള കേന്ദ്ര സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്

0

പി.ടി. ഉഷക്ക് കേരള കേന്ദ്ര സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്. കായിക മേഖലയ്ക്ക് ഉഷ നൽകിയ സംഭാവനകൾ പരിഗണിച്ചു കൊണ്ടാണ് ഡോക്ടറേറ്റ് നൽകുന്നത്. കേരള കേന്ദ്ര സർവകലാശാല നൽകുന്ന ആദ്യ ഓണററി ഡോക്ടറേറ്റാണിത്.

കളിക്കളത്തിലും പുതുതലമുറയിലെ കായികതാരങ്ങളെ വാർത്തെടുക്കുന്നതിലും സമാനതകളില്ലാത്ത പ്രവർത്തനമാണ് പി.ടി. ഉഷയുടേത്. ഏഷ്യൻ ഗെയിംസിലും ഏഷ്യൻ ചാംപ്യൻഷിപ്പിലുമായി 19 സ്വർണമടക്കം 33 മെഡലുകൾ, തുടർച്ചയായ 4 ഏഷ്യൻ ഗെയിംസുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ അത്‌ലറ്റ്, 1985ലെ ജക്കാർത്ത ഏഷ്യൻ അത്‌ലറ്റിക് മീറ്റിൽ 5 സ്വർണമടക്കം 6 മെഡലുകൾ തുടങ്ങി രാജ്യത്തിന്റെ അഭിമാനമുയർത്തിയ നിരവധി മുഹൂർത്തങ്ങൾ സമ്മാനിച്ച താരമാണ് പി.ടി. ഉഷ. കിനാലൂരിൽ ഉഷ സ്‌കൂൾ ഓഫ് അത്ലറ്റിക്സിനും നേതൃത്വം നൽകുന്നു. 20 വർഷം പിന്നിടുന്ന ഉഷ സ്‌കൂൾ ഓഫ് അത്ലറ്റിക്സിലെ താരങ്ങൾ ഇതുവരെ 79 രാജ്യാന്തര മെഡലുകളാണ് ഇന്ത്യയ്ക്കു നേടിത്തന്നത്. ദേശീയ മത്സരങ്ങളിൽനിന്ന് അറുനൂറിലധികം മെഡലുകളും കരസ്ഥമാക്കി.

രാജ്യത്ത് പുതിയ കായിക സംസ്‌കാരത്തിന് അടിത്തറയിട്ട പ്രതിഭയാണ് പി.ടി. ഉഷയെന്ന് വൈസ് ചാൻസലർ പ്രൊഫ.എച്ച്.വെങ്കടേശ്വർലു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here