കൈക്കൂലി വാങ്ങുന്നതിനിടെ ഓവര്‍സിയര്‍ പിടിയില്‍

0

മൂവാറ്റുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ ഗ്രാമപഞ്ചായത്ത്‌ ഓവര്‍സിയര്‍ വിജിലന്‍സിന്റെ പിടിയില്‍. പായിപ്ര ഗ്രാമപഞ്ചായത്തിലെ ഓവര്‍സിയര്‍ ഗ്രേഡ്‌ 1 പുല്ലുവഴി ചിറയ്‌ക്കല്‍ സി.ടി. സൂരജിനെയാണ്‌ വിജിലന്‍സ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. പായിപ്ര സ്വദേശി സ്വാലിഹിന്റെ പരാതിയെത്തുടര്‍ന്നായിരുന്നു നടപടി. സ്വാലിഹില്‍ നിന്നും ബില്‍ഡിങ്‌ പെര്‍മിറ്റിനായി 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ്‌ വിജിലന്‍സ്‌ സംഘം പ്രതിയെ കസ്‌റ്റഡിയിലെടുത്തത്‌.
കെട്ടിട നിര്‍മ്മാണത്തിനായി മണ്ണ്‌ മാറ്റുന്നതിനുളള പെര്‍മിറ്റ്‌ ലഭിക്കുന്നതിന്‌ പതിനായിരം രൂപ വേണമെന്ന്‌ ഓവര്‍സിയര്‍ ആവശ്യപ്പെട്ടു. അയ്യായിരം രൂപ നല്‍കി. വീണ്ടും പണം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന്‌ സ്വാലിഹ്‌ എറണാകുളം വിജിലന്‍സ്‌ ഓഫീസുമായി ബന്ധപ്പെടുകയായിരുന്നു. വിജിലന്‍സ്‌ നല്‍കിയ 500 ന്റെ പത്ത്‌ നോട്ടുകളുമായി സ്വാലിഹ്‌ ഓവര്‍സിയറെ സമീപിച്ചു. ഈ സമയം പഞ്ചായത്ത്‌ ഓഫീസ്‌ വളപ്പില്‍ വിജിലന്‍സ്‌ ഉദ്യോഗസ്‌ഥര്‍ പ്രതിയെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. പണം കൈമാറിയ ഉടന്‍ എറണാകുളം വിജിലന്‍സ്‌ ഡിവൈ.എസ്‌.പി. ബാബുക്കുട്ടന്റ നേതൃത്വത്തിലുള്ള സംഘം ഓവര്‍സിയറെ പിടികൂടുകയായിരുന്നു.

Leave a Reply