കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

0

കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണം പിടികൂടി. നരിക്കുനി സ്വദേശി അസ്മാ ബീബിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം.

ദുബായിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിലാണ് ഇവർ എത്തിയത്. രണ്ട് പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്.

കഴിഞ്ഞ ദിവസങ്ങളിൽ കരിപ്പൂർ വിമാനത്താവളത്തിൽ വച്ച് വൻതോതിൽ സ്വർണം പിടികൂടിയിരുന്നു. ഞായറാഴ്ച എമർജൻസി ലൈറ്റിനുള്ളിൽ ഒളിപ്പിച്ചുകടത്തിയ 50 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടിയിരുന്നു. റിയാദിൽ നിന്നും ബഹ്‌റൈൻ വഴി ഗൾഫ് എയർ വിമാനത്തിലെത്തിയ പാലക്കാട് കൊടുന്തിരപുള്ളി സ്വദേശിയായ ജബ്ബാർ അബ്ദുൽ റമീസിൽ (30) നിന്നുമാണ് ഈ സ്വർണം പിടികൂടിയത്.

Leave a Reply