കൊച്ചി: പെരുമ്പാവൂർ പുല്ലുവഴിയിൽ മയക്കുമരുന്നുമായി ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. 80 ഗ്രാം ബ്രൗൺഷുഗറാണ് പിടികൂടിയത്. ഏകദേശം ഒരു ലക്ഷം രൂപ വിപണിയിൽ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ സ്ഥിരമായി മയക്കുമരുന്ന് കച്ചവടം നടത്തുന്നവരാണ് പിടിയിലായത്.


ദിവസങ്ങളായി ഇവർ സംസ്ഥാന എക്സൈസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു. പെരുമ്പാവൂരിൽ നിന്നാണ് ഇവർ മയക്കുമരുന്ന് വാങ്ങിയത്. കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽ നിന്നും മയക്കുമരുന്ന് പിടികൂടിയിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്നാണ് മയക്കുമരുന്ന് വിൽപ്പനക്കാരെ പിടികൂടിയത്. പെരുമ്പാവൂരിൽ നിന്നും മയക്കുമരുന്നുമായി പെരുമ്പാവൂരിൽ വന്നിറങ്ങിയ ഇവരെ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു.