മുംബൈ പോലീസ് ചമഞ്ഞ് തട്ടിപ്പ്; യുവതിയില്‍നിന്ന് 20 ലക്ഷം രൂപ തട്ടിയെടുത്തു, അന്വേഷണം

0


ഗുരുഗ്രാം: പോലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന സ്ത്രീയില്‍ നിന്ന് 20 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.സെക്ടര്‍ 43 ല്‍ താമസിക്കുന്ന യുവതിയില്‍നിന്നാണ് തുക കവര്‍ന്നത്. മാര്‍ച്ച് മൂന്നിന് കൊറിയര്‍ കമ്പനിയില്‍നിന്ന് എന്ന് അവകാശപ്പെട്ടുകൊണ്ട് യുവതിക്ക് ഒരു ഫോണ്‍ കാള്‍ ലഭിച്ചു.യുവതിയുടെ പേരില്‍ വന്ന പാഴ്‌സലില്‍ നിയമവിരുദ്ധമായ വസ്തുക്കളുള്ളതിനാല്‍ കസ്റ്റംസ് കണ്ടുകെട്ടിയതായി വിളിച്ചയാള്‍ അവരോട് പറഞ്ഞു.

തൊട്ടുപിന്നാലെ മുംബൈ പോലീസില്‍നിന്ന് എന്ന് അവകാശപ്പെട്ട് രണ്ടുപേര്‍കൂടി വിളിച്ചു. മുംബൈ പോലീസിന്റെ സൈബര്‍ ക്രൈം യൂനിറ്റില്‍ നിന്നുള്ള ‘ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് ബല്‍സിംഗ് രജ്പുത്, ഇന്‍സ്‌പെക്ടര്‍ അജയ് ബന്‍സാല്‍ എന്നിവരാണെന്ന് യുവതിയെ ഫോണില്‍ പരിചയപ്പെടുത്തി. കള്ളപ്പണം വെളുപ്പിക്കല്‍ അടക്കം യുവതി നടത്തിയിട്ടുണ്ടെന്ന് ഇവര്‍ ഭീഷണിപ്പെടുത്തി.യുവതിയുടെ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും ഇവര്‍ പങ്കുവെച്ചു.

തനിക്ക് മുംബൈയില്‍ ബാങ്ക് അക്കൗണ്ട് ഇല്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്ന്, അവരുടെ അക്കൗണ്ടുകള്‍ സാധൂകരിക്കുന്നതിന് ഒരു ഇടപാട് നടത്താന്‍ ഇരുവരും സ്ത്രീയോട് ആവശ്യപ്പെട്ടു. ”4,99,999 രൂപ കൈമാറാന്‍ അവര്‍ എന്നോട് ആവശ്യപ്പെട്ടു, ഇത് സാമ്പത്തിക അന്വേഷണം ആരംഭിക്കുന്നതിനുള്ള രഹസ്യ കോഡാണെന്ന് പറഞ്ഞു” -യുവതി പരാതിയില്‍ പറഞ്ഞു.

പണം കൈമാറ്റം ചെയ്ത ശേഷം വീണ്ടും തുക ഇടാന്‍ ആവശ്യപ്പെട്ടു ആറ് ഇടപാടുകളിലായി യുവതി 20,37,194 രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍, തിങ്കളാഴ്ച സെബര്‍ ക്രൈം (ഈസ്റ്റ്) പോലീസ് സ്റ്റേഷനില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 420 (വഞ്ചന), ഐടി നിയമത്തിലെ വകുപ്പുകള്‍ എന്നിവ പ്രകാരം അജ്ഞാതരായ ആളുകള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here