മുല്ലപ്പെരിയാര്‍ സുരക്ഷ: സ്വതന്ത്ര സമിതി ആവശ്യപ്പെട്ട്‌ േകരളം , കേസ്‌ ഇന്ന്‌ സുപ്രീം കോടതിയില്‍

0


കൊച്ചി : മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ ബലപ്പെടുത്തുന്നതിനു മുമ്പ്‌ രാജ്യാന്തരവിദഗ്‌ധരുള്‍പ്പെട്ട സ്വതന്ത്രസമിതിയെക്കൊണ്ടു നിലവിലെ സുരക്ഷാമൂല്യനിര്‍ണയം നടത്തണമെന്നു കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. ബലപ്പെടുത്തിയശേഷം പരിശോധനയാകാമെന്ന തമിഴ്‌നാടിന്റെ വാദം അംഗീകരിക്കാനാവില്ലെന്നു സംസ്‌ഥാനസര്‍ക്കാരിനുവേണ്ടി അന്തര്‍സംസ്‌ഥാന ജലവിഭാഗം ചീഫ്‌ എന്‍ജിനീയര്‍ ആര്‍. പ്രിയേഷ്‌ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ വ്യക്‌തമാക്കി. ഹര്‍ജി ഇന്ന്‌ സുപ്രീം കോടതി പരിഗണിക്കും.
മേല്‍നോട്ടസമിതി രൂപീകരിക്കുന്ന രാജ്യാന്തരവിദഗ്‌ധരുള്‍പ്പെട്ട പാനലില്‍ സ്‌ട്രക്‌ചറല്‍ സേഫ്‌റ്റി, ഹൈഡ്രോളജി, ജിയോളജി, സീസ്‌മിസിറ്റി വിദഗ്‌ധരുണ്ടാകണം. നിശ്‌ചിതകാലയളവിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. 2021-ലെ അണക്കെട്ട്‌ സുരക്ഷാനിയമപ്രകാരം ഘടനാപരമായ സുരക്ഷ, ഭൂകമ്പസാധ്യത, ജലവിതരണം തുടങ്ങിയവ പരിശോധിക്കണം. ബലക്ഷയമുണ്ടെങ്കില്‍ പരിഹാരമാര്‍ഗങ്ങള്‍ വിദഗ്‌ധസമിതി നിര്‍ദേശിക്കണം.
സമഗ്രസുരക്ഷാപരിശോധനയുടെ നിബന്ധനകളും റഫറന്‍സും കേരളത്തെ അറിയിക്കണം. എല്ലാ പരിശോധനയിലും ഇരുസംസ്‌ഥാനത്തിന്റെയും പ്രതിനിധികളുണ്ടാകണം. നടപടികള്‍ വീഡിയോയില്‍ ചിത്രീകരിക്കണം. എല്ലാ പരിശോധനയുടെയും പഠനങ്ങളുടെയും അന്വേഷണങ്ങളുടെയും ഫലം കേരളത്തിനു നല്‍കണം.
സുതാര്യവും വിശ്വസനീയവുമായ പരിശോധനാരീതി കൈക്കൊള്ളണം. അണക്കെട്ടിന്റെ വലിപ്പത്തിന്‌ ആനുപാതികമായ പരിശോധനകളാണെന്ന്‌ ഉറപ്പാക്കണം. ഇക്കാര്യങ്ങള്‍ കഴിഞ്ഞ ഓഗസ്‌റ്റിലെ മേല്‍നോട്ടസമിതി യോഗത്തില്‍ അവതരിപ്പിച്ചതാണെന്നും 2021-ലെ നിയമപ്രകാരമുള്ള സുരക്ഷാപരിശോധന നടത്താവുന്നതാണെന്നു സമിതി അധ്യക്ഷന്‍ അഭിപ്രായപ്പെട്ടതായും സത്യവാങ്‌മൂലത്തില്‍ ചൂണ്ടിക്കാട്ടി.
ഭൂകമ്പസാധ്യതാമാപ്പില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ പരിസരം മൂന്നാം മേഖലയിലാണ്‌. ഭൂകമ്പം മൂലമുണ്ടായ വിള്ളലുകള്‍ ഭാവിയില്‍ സജീവമായേക്കാം. അണക്കെട്ട്‌ 127 വര്‍ഷം ഭൂകമ്പത്തെ അതിജീവിച്ചു. 2008-ല്‍ റൂര്‍ക്കി ഐ.ഐ.ടി. നടത്തിയ പഠനത്തില്‍ പ്രധാന അണക്കെട്ടിനും ബേബി ഡാമിനും ഗുരുതരബലക്ഷയം കണ്ടെത്തിയിരുന്നു. 2020 മാര്‍ച്ച്‌ 12-നും നവംബര്‍ 17-നുമിടെ 138 ചെറുഭൂചലനങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടു. ഇതടക്കമുള്ള വിശദമായ റിപ്പോര്‍ട്ട്‌ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്‌.
അണക്കെട്ട്‌ തകര്‍ന്നാല്‍ ഇടുക്കി, എറണാകുളം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ കനത്തനാശമുണ്ടാകും. 2010-2011ലാണ്‌ സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാരസമിതിയുടെ മേല്‍നോട്ടത്തില്‍ അവസാനമായി സ്‌ട്രക്‌ചറല്‍ സേഫ്‌റ്റി, ഹൈഡ്രോളജി, ജിയോളജി, സീസ്‌മിസിറ്റി പരിശോധനകള്‍ നടന്നതെന്നും സത്യവാങ്‌മൂലത്തില്‍ ചൂണ്ടിക്കാട്ടി. മേല്‍നോട്ടസമിതി 27-നു വീണ്ടും അണക്കെട്ട്‌ സന്ദര്‍ശിക്കാനിരിക്കേയാണു സത്യവാങ്‌മൂലം

LEAVE A REPLY

Please enter your comment!
Please enter your name here