ജലഅഥോറിറ്റിയിൽ ഓട്ടോമാറ്റിക് മീറ്റർ റീഡിങ് സംവിധാനം ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞു. ജലഅഥോറിറ്റി വിതരണം ചെയ്യുന്ന ജലത്തിൽ 40 ശതമാനവും പൈപ്പ് പൊട്ടൽ, മീറ്റർ തകരാർ, മോഷണം എന്നിവയിലൂടെ വരുമാന രഹിതമായി മാറുന്നു.
ചോർച്ച കണ്ടെത്താൻ ഉത്പാദന കേന്ദ്രത്തിലും പ്രധാന വിതരണ കേന്ദ്രത്തിലും ബൾക്ക് വാട്ടർ മീറ്റർ സ്ഥാപിക്കും. മണ്ണിനടിയിലെ ചോർച്ച കണ്ടെത്താൻ ആധുനിക ഉപകരണങ്ങൾ ഉപയോഗിക്കും. പൈപ്പ് പൊട്ടി ജലനഷ്ടം തടയാൻ ബ്ലൂ ബ്രിഗേഡ് സംവിധാനം എല്ലാ ഡിവിഷനുകളിലേക്കും വ്യാപിപ്പിക്കുമെന്നും ജി.സ്റ്റീഫന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.