പശുക്കൾക്ക് കേന്ദ്ര സർക്കാർ സഹായത്തോടെ സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി.മിൽമ എറണാകുളം മേഖല യൂനിയന്റെ പുതിയ ഉൽപന്നങ്ങളായ ഷുഗർ ഫ്രീ പേഡ, ചോക്ലറ്റ് പേഡ, ജാക്ക്ഫ്രൂട്ട് പേഡ, ഗ്വാ ഐസ്‌ക്രീം എന്നിവയുടെ വിപണനോദ്ഘാടനവും വിവിധ കർഷക സഹായ പദ്ധതികളായ എച്ച്.ടു.എഫ് (ഹെൽപ് ടു ഫാർമേഴ്‌സ്) ലോഗോ പ്രകാശനവും നിർവഹിക്കുകയായിരുന്നു അവർ.
ചർമമുഴ ബാധിച്ച് ചത്ത പശുക്കൾക്ക് 30,000 രൂപയും വളർച്ച പകുതിക്ക് ചത്ത പശുക്കൾക്ക് 15,000 രൂപയും കിടാവുകൾക്ക് 5000 രൂപയും പരിരക്ഷ നൽകുമെന്നും മന്ത്രി പറഞ്ഞു.പത്തടിപ്പാലത്ത് മിൽമ എറണാകുളം മേഖല യൂനിയൻ ചെയർമാൻ എം ടി. ജയൻ അധ്യക്ഷത വഹിച്ചു.