അടുത്ത വർഷം മുതൽ കാസർകോട്-മംഗലാപുരം റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസുകളിൽ വിദ്യാർത്ഥികൾക്ക് സീസൺ ടിക്കറ്റ് നൽകുമെന്ന് മന്ത്രി ആന്റണി രാജു

0

അടുത്ത വർഷം മുതൽ കാസർകോട്-മംഗലാപുരം റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസുകളിൽ വിദ്യാർത്ഥികൾക്ക് സീസൺ ടിക്കറ്റ് നൽകുമെന്ന് മന്ത്രി ആന്റണി രാജു. നിലവിൽ അയൽസംസ്ഥാനത്തേക്ക് കൺസഷൻ നൽകുന്നില്ല.

ഈ റൂട്ടിൽ കൂടുതൽ കർണാടക ബസുകൾക്ക് അനുമതി നൽകാനാകില്ല. എംഎ‍ൽഎമാരും എസ്.എഫ്.ഐയും നൽകിയ നിവേദനങ്ങൾ പരിഗണിച്ചാണ് തീരുമാനം. നിരക്ക് എംഎ‍ൽഎ ആവശ്യപ്പെട്ട പ്രകാരം നിശ്ചയിക്കുമെന്നും എ.കെ.എം. അഷറഫിന്റെ സബ്മിഷന് മറുപടി നൽകി.

Leave a Reply