ആരോഗ്യപ്രശ്‌നം ഉയര്‍ത്തിക്കാട്ടി ജാമ്യം നേടാന്‍ എം. ശിവശങ്കര്‍

0

കൊച്ചി: ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍നിന്നു ജാമ്യം നേടാന്‍ എം. ശിവശങ്കര്‍. ലൈഫ്‌ മിഷന്‍ കരാറിലെ കള്ളപ്പണക്കേസില്‍ കോടതി റിമാന്‍ഡ്‌ ചെയ്‌തതിനെ ത്തുടര്‍ന്നു കാക്കനാട്‌ ജില്ലാ ജയിലിലാണു ശിവശങ്കര്‍ ഇപ്പോള്‍. ജാമ്യഹര്‍ജി ഇന്നു പരിഗണിക്കാന്‍ സാധ്യത.
ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതോടെ ജില്ലാ ജയില്‍ സൂപ്രണ്ട്‌ മുന്‍കൈയെടുത്തു ശിവശങ്കറെ കളമശേരി മെഡിക്കല്‍ കോളജിലേക്കു മാറ്റിയിരുന്നു.
മെഡിക്കല്‍ കോളജില്‍ എത്തിച്ച ശിവശങ്കറെ ആദ്യം ഐ.സി.യുവിലാണു പ്രവേശിപ്പിച്ചത്‌. പിന്നീട്‌ ഓര്‍ത്തോ വിഭാഗത്തിലേക്കു മാറ്റി. കാല്‍മുട്ടിന്റെ വേദന ശമിക്കാത്തിനാല്‍ അടിയന്തര ശസ്‌ത്രക്രിയ വേണമെന്നാണു ഡോക്‌ടറുടെ നിര്‍ദ്ദേശം. കൂടാതെ ഹൃദ്രോഗവും മറ്റ്‌ ആരോഗ്യപ്രശ്‌നങ്ങളും അലട്ടുന്നുണ്ട്‌. ശസ്‌ത്രക്രിയയുടെ കാര്യവും ചികിത്സാ വിവരങ്ങളും മെഡിക്കല്‍ കോളജ്‌ സൂപ്രണ്ട്‌ കോടതിക്കു കൈമാറിയെന്നാണു വിവരം. ശിവശങ്കറെ ആശുപത്രിയിലാക്കിയ വിവരവും ശസ്‌ത്രക്രിയ നടത്തുന്ന കാര്യവും ജയില്‍ അധികൃതര്‍ വീട്ടുകാരെ അറിയിച്ചിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍ തിരുവനന്തപുരത്തു ചികിത്സ തുടരുന്നതിന്‌ അനുവദിക്കണമെന്നാണു ശിവശങ്കറുടെ ആവശ്യം

Leave a Reply