ലൈഫ് മിഷൻ കോഴ; പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് മുഖ്യമന്ത്രി നല്കിയ മറുപടിയും അദ്ദേഹത്തിന്റെ ശരീരഭാഷയും ശ്രദ്ധിച്ചപ്പോൾ കിണ്ണം കട്ടവനാണെന്നു തോന്നു’ന്നൂയെന്ന പഴഞ്ചൊല്ലാണ് ഓർമവന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി

0

ലൈഫ് മിഷൻ കോഴയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് മുഖ്യമന്ത്രി നല്കിയ മറുപടിയും അദ്ദേഹത്തിന്റെ ശരീരഭാഷയും ശ്രദ്ധിച്ചപ്പോൾ ടകിണ്ണം കട്ടവനാണെന്നു തോന്നു’ന്നൂയെന്ന പഴഞ്ചൊല്ലാണ് ഓർമവന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി.

പഴയ പിണറായി വിജയൻ, പുതിയ പിണറായി വിജയൻ, ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്നയാൾ, ഇരട്ടച്ചങ്കൻ തുടങ്ങിയ വിശേഷണങ്ങളെല്ലാം നിയമസഭയിൽ നിന്ന് ഇറങ്ങിയോടി. പകരം കയ്യോടെ പിടികൂടപ്പെട്ട പ്രതിയുടെ ഭാവപ്രകടനങ്ങളാണ് മുഖ്യമന്ത്രിയിൽ നിന്ന് നിയമസഭയിൽ കണ്ടത്. നിയമസഭയിൽ ഒളിച്ചിരിക്കുന്ന അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ പൊക്കാൻ ഇഡി കയറിവരുമോ എന്ന ഭയവും അദ്ദേഹത്തിന്റെ സമനില തെറ്റിച്ചിരിക്കാം. കേരളത്തിന്റെ ഒരു മുഖ്യമന്ത്രിക്കും ഇങ്ങനെയൊരു ദാരുണാവസ്ഥ ഉണ്ടായിട്ടില്ലെന്നും ഇനിയാർക്കും ഉണ്ടാകാതിരിക്കട്ടെയെന്നുമാണ് തന്റെ പ്രാർത്ഥനയെന്നു സുധാകരൻ പറഞ്ഞു.

കണ്ണൂർ ശൈലിയിൽ എംഎൽഎമാരെ ഇളക്കിവിട്ട് പ്രമേയാവതാരകൻ മാത്യു കുഴൽനാടനെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെയും ഒച്ചവച്ച് ഇരുത്താനാണ് ഭരണകക്ഷി ബഞ്ച് ശ്രമിച്ചത്. സ്പീക്കർക്ക് ഭരണകക്ഷി അംഗങ്ങളെ പലതവണ ശാസിക്കേണ്ടി വന്നു. മുഖ്യമന്ത്രിയെ പുകഴ്‌ത്താനും സംരക്ഷിക്കാനും ചാവേറുകളെപ്പോലെയാണ് ചില എംഎൽഎമാർ സ്വന്തം അസ്തിത്വം വരെ പണയപ്പെടുത്തി പെരുമാറിയത്. എന്നാൽ, പാവപ്പെട്ടവർക്ക് വീടു കെട്ടേണ്ട 20 കോടിയിൽ ഒൻപതേകാൽ കോടി രൂപ കട്ടതിന്റെ ജാള്യം ഓരോ സിപിഎം അംഗത്വത്തിന്റെയും മുഖത്ത് എഴുതിവച്ചിരുന്നു. സത്യത്തെ ഏറെനാൾ കുഴിച്ചുമൂടാമെന്ന് കരുതേണ്ടെന്നു സുധാകരൻ പറഞ്ഞു.

ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ പൊലീസ് നല്കുന്നതാണെന്നും അതു വേണ്ടെന്നു പറയാൻ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നുമുള്ള പിണറായിയുടെ തള്ള് ചരിത്രബോധമുള്ളവർ കേട്ട് ചിരിക്കും. മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തനിക്ക് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ വേണ്ടെന്ന് എഴുതിക്കൊടുക്കുകയും കേവലം ഒരു പൈലറ്റ്, ഒരു എസ്‌കോർട്ട് എന്നിവയുമായി 5 വർഷം കേരളം ഭരിക്കുകയും ചെയ്തു. അന്ന് അദ്ദേഹത്തെ ഡിവൈഎഫ്ഐക്കാർ കല്ലെറിഞ്ഞ് പരിക്കേല്പിച്ചപ്പോഴും സുരക്ഷ കൂട്ടാൻ ഉമ്മൻ ചാണ്ടി സമ്മതിച്ചില്ല. ഒരു കറുത്ത തുണിയെപ്പോലും പേടിക്കുന്ന പിണറായി വിജയൻ ഇപ്പോൾ പ്രധാനമന്ത്രിക്കു മാത്രമുള്ള എസ്‌പിജി പ്രൊട്ടക്ഷനെപ്പോലും തോല്ക്കുന്ന രീതിയിലുള്ള വൻസന്നാഹവുമായാണ് ജനങ്ങളെ വഴിനീളെ ബുദ്ധിമുട്ടിലാക്കി യാത്ര ചെയ്യുന്നത്. ഇതു ഭീരുത്വമല്ലെങ്കിൽ മറ്റെന്താണെന്നു സുധാകരൻ ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here