യു.പി എംഎല്‍എയുടെ കൊല: മുഖ്യസാക്ഷിയെ വധിച്ച പ്രതിയെ പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചു

0

ന്യുഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ബിഎസ്പി എംഎല്‍എയെ വധിച്ച കേസിലെ മുഖ്യസാക്ഷിയെ കൊലപ്പെടുത്തിയ സംഘത്തിന്റെ ഷൂട്ടറെ പോലീസ് ഏറ്റുമുട്ടലില്‍ വെടിവച്ച് കൊലപ്പെടുത്തി. പ്രതിയെ ഏറ്റുമുട്ടലില്‍ വധിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുന്‍ ഉപദേശകനായ ബിജെപി എംഎല്‍എയും ട്വീറ്റ് ചെയ്തു. എന്നാല്‍ വധിച്ച കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

ഉസ്മാന്‍ എന്ന വിജയ് ചൗധരിയാണ് പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടുണ്ട്. 2005ല്‍ ബിഎസ്പി എംഎല്‍എയായ രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ സാക്ഷിയായ ഉമേഷ് പാലിനെ ഫെബ്രുവരി 24ന് വെടിവച്ച് കൊലപ്പെടുത്തിയ സംഘത്തിലുള്ളതാണ് ഉസ്മാന്‍.

ആക്രമണത്തില്‍ ഉമേഷ് പാല്‍ തത്ക്ഷണം മരിച്ചിരുന്നു. അദ്ദേഹത്തിന്റെ അംഗരക്ഷകരായ രണ്ട് പോലീസുകാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരി 24 ആക്രമണത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരായ ആദ്യ നടപടിയാണിതെന്ന പോലീസ് വിശദീകരിക്കുന്നു. നേരത്തെ പോലീസിന്റെ ഏ്റ്റുമുട്ടലില്‍ ക്രിമിനലുകള്‍ എത്തിയ കാറിന്റെ ഡ്രൈവര്‍ കൊല്ലപ്പെടുകയും ഗൂഢാലോചനയില്‍ പങ്കെടുത്ത ഒരാള്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നൂ.

Leave a Reply