യു.പി.ഐ ഇടപാടുകൾ നടത്തുമ്പോൾ കാര്യമായ ശ്രദ്ധ വേണമെന്ന് വീണ്ടും മുന്നറിയിപ്പുമായി കേരള പൊലീസ്

0

യു.പി.ഐ ഇടപാടുകൾ നടത്തുമ്പോൾ കാര്യമായ ശ്രദ്ധ വേണമെന്ന് വീണ്ടും മുന്നറിയിപ്പുമായി കേരള പൊലീസ്. സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിന്റെ ഹെൽപ്‌ലൈൻ നമ്പറായ 1930ലേക്ക് വന്ന കോൾ ചൂണ്ടിക്കാട്ടിയാണ് പൊലീസിന്റെ മുന്നറിയിപ്പ്.

യു.പി.ഐ നമ്പർ രേഖപ്പെടുത്തിയാലും കൃത്യമാണെന്ന് വീണ്ടും ഉറപ്പുവരുത്തിയശേഷം മാത്രം സൂക്ഷ്മതയോടെ പേയ്‌മെന്റ് തുടരണമെന്ന് പൊലീസ് ഉപദേശിക്കുന്നു. ഇതിനുപുറമെ ഫേസ്‌ബുക്ക് പേജുകളുടെ ബ്ലൂടിക് വെരിഫിക്കേഷൻ സൗജന്യമായി ചെയ്ത് നൽകുന്നുവെന്ന രീതിയിൽ വ്യാജ ലിങ്കുകളോടെയുള്ള സന്ദേശങ്ങൾ നോട്ടിഫിക്കേഷനായി വരുന്നുണ്ടെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

ഇത്തരം സന്ദേശങ്ങളോട് പ്രതികരിച്ചാൽ സമൂഹമാധ്യമ പ്രൊഫൈൽ/പേജുകൾ ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

Leave a Reply