ഇടമലയാര്‍ യുപി സ്‌കൂളില്‍ കാട്ടാനയുടെ ആക്രമണം; ശുചിമുറിയും വാട്ടര്‍ ടാങ്കും തകര്‍ത്തു

0

എറണാകുളും ഇടമലയാര്‍ യുപി സ്‌കൂളില്‍ കാട്ടാനയുടെ ആക്രമണം. ആക്രമണത്തില്‍ സ്‌കൂളിന്റെ ശുചിമുറിയും വാട്ടര്‍ ടാങ്കും കാട്ടാനകള്‍ തകര്‍ത്തു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം.

സ്‌കൂളിന്റെ കെട്ടിടത്തിടത്തിനും ജനലുകള്‍ക്കും സ്റ്റാഫ്‌റൂമുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചുട്ടണ്ട്. സ്‌കൂള്‍ മുറ്റത്തെ പച്ചക്കറിത്തോട്ടവും കാട്ടാനക്കൂട്ടം നശിപ്പിച്ചു. അധികൃതര്‍ സംഭവ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

Leave a Reply