തിരുവനന്തപുരത്ത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ ഗുണ്ടാ നിയമപ്രകാരം പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തു

0

തിരുവനന്തപുരത്ത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ ഗുണ്ടാ നിയമപ്രകാരം പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തു.

കുടപ്പനക്കുന്ന് പാതിരിപ്പള്ളി എസ്ആർഎ- 54 പാറവിള വീട്ടിൽ പ്രമോദ് (29) ആണ് അറസ്റ്റിലായത്. പ്രതിക്കെതിരേ 9 ക്രിമിനൽ കേസുകൾ നിലവിലുണ്ട്. പാതിരിപ്പള്ളി സ്വദേശിയായ മനോജിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസാണ് ഇയാൾക്കെതിരേ ഗുണ്ടാ നിയമം ചുമത്താൻ ഇപ്പോൾ കാരണമായത്. ആയുധം കൈവശം വച്ചതിനും പ്രതിക്കെതിരേ കേസുണ്ട്.

പേരൂർക്കട സിഐ വി. സൈജുനാഥ്, എസ്‌ഐ എസ്. സന്ദീപ് എന്നിവർ ഉൾപ്പെട്ട സംഘം പിടികൂടിയ പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്.

Leave a Reply