യുഎഇയിൽ ഇനിമുതൽ അഞ്ചുവരെ ബന്ധുക്കളെ സ്പോൺസർ ചെയ്യാൻ 10,000 ദിർഹം മാസവരുമാനം വേണമെന്ന് നിബന്ധന

0

അബുദാബി: യുഎഇയിൽ ഇനിമുതൽ അഞ്ചുവരെ ബന്ധുക്കളെ സ്പോൺസർ ചെയ്യാൻ 10,000 ദിർഹം മാസവരുമാനം വേണമെന്ന് നിബന്ധന. ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി ചെയർമാൻ അലി മുഹമ്മദ് അൽ ഷംസിയാണ് ഇക്കാര്യമറിയിച്ചത്.

സ്‌​പോ​ൺ​സ​ർ ചെ​യ്യു​ന്ന വ്യ​ക്തി​ക്ക് മ​തി​യാ​യ പാ​ർ​പ്പി​ട സൗ​ക​ര്യ​വും ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും നി​ബ​ന്ധ​ന​യു​ണ്ട്. എ​ന്നാ​ൽ ആ​റ് ബ​ന്ധു​ക്ക​ളെ വ​രെ സ്‌​പോ​ൺ​സ​ർ ചെ​യ്യ​ണ​മെ​ങ്കി​ൽ 15,000 ദി​ർ​ഹം മാ​സ വ​രു​മാ​ന​മു​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും പു​തി​യ നി​ർ​ദ്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ആ​റി​ല​ധി​കം ബ​ന്ധു​ക്ക​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ഡ​യ​ര​ക്ട​ർ ജ​ന​റ​ൽ നേ​രി​ട്ട് അ​വ​ലോ​ക​നം ചെ​യ്ത് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here