ഞാൻ പറഞ്ഞാൽ എല്ലാവരും കൂടി പറിച്ചെടുക്കുമായിരുന്നു; തലശേരി ബിഷപ്പ് പറഞ്ഞപ്പോൾ കുഴപ്പമില്ല; ബിഷപ്പിന്റെ സമുദായം അദ്ദേഹത്തിനൊപ്പം ഉറച്ച് നിൽക്കുന്നതാണ് ശക്തിയെന്നും വെള്ളാപ്പള്ളി

0


ആലപ്പുഴ: റബ്ബറിന്റെ വില 300 രൂപയാക്കിയാൽ ബിജെപിയെ സഹായിക്കാമെന്ന തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയിൽ പ്രതികരണവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇന്ത്യയിൽ എല്ലാവർക്കും അവരുടെ അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്. റബറിന് വില കൂട്ടണമെന്നാണ് ബിഷപ്പ് ആവശ്യപ്പെട്ടത്. ഏതെങ്കിലും ജാതിക്കോ മതവിഭാഗത്തിനോ മാത്രമായി കൂട്ടണമെന്ന് പറഞ്ഞിട്ടില്ല. താനാണ് ഇക്കാര്യം പറഞ്ഞിരുന്നെങ്കിൽ എല്ലാവരും കൂടി പറിച്ചെടുക്കുമായിരുന്നു. ബിഷപ്പിന്റെ സമുദായം അദ്ദേഹത്തിനൊപ്പം ഉറച്ച് നിൽക്കുന്നതാണ് അദ്ദേഹത്തിന്റെ ശക്തിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മുസ്ലിം ലീഗിലേക്ക് നോക്കിയാൽ അവിടെയും വലിയ സന്തോഷമാണ്, കുഞ്ഞാലിക്കുട്ടിയും മുനീറും തമ്മിൽ വലിയ അഭിപ്രായ വ്യത്യാസമുണ്ട്. എന്നാൽ അവരുടെ ആത്മീയാചാര്യൻ ഒരുമിച്ചിരുത്തി ഒരു അഭിപ്രായം പറഞ്ഞപ്പോൾ എല്ലാവരും അംഗീകരിച്ചു. ഒരുമിച്ച്നിന്ന് ഐക്യത്തോടെ പ്രവർത്തിക്കുന്ന സമുദായങ്ങൾക്ക് മാത്രമേ ഉയർച്ചയും വളർച്ചയും ഉണ്ടാവുകയുള്ളൂ എന്നും വെള്ളാപ്പള്ളി പറഞ്ഞു.

Leave a Reply