മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടി ഞാനല്ല; പേരിസെ സാമ്യത്തിന്റെ പേരിൽ സൈബർ ആക്രമണം നേരിട്ടതോടെ വിശദീകരിച്ചു നടി അഞ്ജു കൃഷ്ണ അശോക്

0


കൊച്ചി: കഴിഞ്ഞ ദിവസം എംഡിഎംഎയുമായി നാടക നടി കൊച്ചിയിൽ അറസറ്റിലായിരുന്നു. അഞ്ജു കൃഷ്ണ എന്ന കഴക്കൂട്ടം സ്വദേശിനിയാണ് എംഡിഎംഎ കേസിൽ അറസ്റ്റിലായത്. ഇതോടെ ഇത് മറ്റൊരു നടിയെന്ന വിധത്തിൽ പ്രചരണവും നടന്നു. ഇതോടെ വിശദീകരണവുമായി രംഗത്തുവരേണ്ടി വന്നു നടി അഞ്ജു കൃഷ്ണ അശോകിന്. എംഡിഎംഎയുമായി അറസ്റ്റിലായ നടി താനല്ലെന്ന വിശദീകരണവുമായി നടി അഞ്ജു കൃഷ്ണ അശോക് വിശദീകരിച്ചു.

പേരിലെ സാമ്യമാണ് പ്രശ്നങ്ങൾക്ക് വഴിവച്ചതെന്നും കാര്യമറിയാതെ മാധ്യമസ്ഥാപനങ്ങൾ അടക്കം തന്നെ ടാഗ് ചെയ്യുകയാണ് എന്നും നടി പറഞ്ഞു. ഇൻസ്റ്റഗ്രാമിലാണ് അഞ്ജു കൃഷ്ണ വിശീദകരണക്കുറിപ്പിറക്കിയത്. തന്നെ ടാഗ് ചെയ്തത് ഒഴിവാക്കണമെന്നും അല്ലെങ്കിൽ നിയമനടപടിയുമായി മുമ്പോട്ടു പോകുമെന്നും അവർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് എംഡിഎംഎ കൈവശം വച്ചതിന്റെ പേരിൽ ഇടപ്പള്ളിയിൽ അഞ്ജു കൃഷ്ണ എന്ന നാടക നടി അറസ്റ്റിലായത്.

പേരിലെ സാമ്യം മൂലം അഞ്ജു കൃഷ്ണ അശോക് സൈബർ ആക്രമണത്തിന് ഇരയായിരുന്നു. മോഡലിങ് രംഗത്ത് സജീവമായിരുന്ന ഇവർ ജിബു ജേക്കബ് സംവിധാനം ചെയ്ത ആദ്യരാത്രി എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്. പ്രതി പൂവൻകോഴി, കുഞ്ഞെൽദോ, രമേശ് ആൻഡ് സുമേഷ്, കായ്പോള തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.

ലഹരിമരുന്ന് ഇടപാട് നടത്തുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് നാടക നടിയായ അഞ്ജു പിടിയിലായത്. കൂടെയുണ്ടായിരുന്ന കാസർകോട് സ്വദേശിയായ സുഹൃത്ത് ഷമീർ ഓടി രക്ഷപ്പെട്ടു. 56 ഗ്രാം എംഡിഎംഎയാണ് ഇവരുടെ അപ്പാർട്മെന്റിൽ നിന്ന് കണ്ടെത്തിയത്.

Leave a Reply