കോഴിക്കോട്: വനിതാ ജീവനക്കാർ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറവച്ച ആശുപത്രി അറ്റൻഡർ അറസ്റ്റിലായി. മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ കരാർ ഏജൻസി ജീവനക്കാരനായ സരുൺ രാജ് (20) ആണ് അറസ്റ്റിലായത്.
ഇയാൾ വനിതാ ജീവനക്കാരുടെ #്‌രസിങ് റൂമിൽ ക്യാമറ വയ്ക്കുക ആയിരുന്നു. ഡ്രസിങ് റൂമിൽ മൊബൈൽ ഫോൺ വയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇയാൾക്കെതിരെ ജീവനക്കാരും തുടർന്ന് മാനേജ്‌മെന്റും പൊലീസിൽ പരാതി നൽകിയത്.
ചൊവ്വാഴ്ചയാണ് സംഭവം. അത്തോളി എസ്‌ഐ ആർ.രാജീവ് അറസ്റ്റ് ചെയ്ത ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.