ഒരംഗം മാത്രമുള്ള എ.എ.വൈ (മഞ്ഞ) റേഷൻ കാർഡുകൾ പരിശോധിക്കാൻ സർക്കാർ നിർദ്ദേശം

0

ഒരംഗം മാത്രമുള്ള എ.എ.വൈ (മഞ്ഞ) റേഷൻ കാർഡുകൾ പരിശോധിക്കാൻ സർക്കാർ നിർദ്ദേശം. ഒരംഗം മാത്രമുള്ള മഞ്ഞ കാർഡുകളിൽ 75 ശതമാനത്തിലധികവും ദുരുപയോഗം ചെയ്യുന്നുവെന്ന സംശയത്തെതുടർന്നാണ് ഐ.ടി സെൽ നൽകിയ പട്ടികപ്രകാരം ജില്ല സപ്ലൈ ഓഫിസർമാരോട് അന്വേഷണത്തിന് പൊതുവിതരണ ഉപഭോക്തൃകാര്യ കമീഷണർ ഉത്തരവിട്ടത്. ഉദ്യോഗസ്ഥർ നേരിൽ പരിശോധിച്ച് കാർഡുകൾ എ.എ.വൈ വിഭാഗത്തിൽ നിലനിർത്തേണ്ടതാണോയെന്ന് റിപ്പോർട്ട് നൽകണം.

Leave a Reply