കൊച്ചിയില്‍ 48 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

0

നെടുമ്പാശേരി: വായയ്‌ക്കുള്ളിലും ജ്യൂസ്‌ ബോട്ടിലിനുള്ളിലും ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്‌ ഉള്‍പ്പെടെ 48 ലക്ഷം രൂപയുടെ സ്വര്‍ണം നെടുമ്പാശേരിയില്‍ കസ്‌റ്റംസ്‌ പിടികൂടി. ഒരു സ്‌ത്രീയുള്‍പ്പെടെ മൂന്നു പേരില്‍നിന്നാണ്‌ സ്വര്‍ണം പിടികൂടിയത്‌.
കാസര്‍ഗോഡ്‌ സ്വദേശികളായ അബൂബക്കര്‍, അബ്‌ദുള്ള എന്നിവരാണ്‌ വായയ്‌ക്കുള്ളിലും ജ്യൂസ്‌ ബോട്ടിലിലും സ്വര്‍ണം ഒളിപ്പിച്ചത്‌. ഇരുവരും ദുബായില്‍നിന്നാണെത്തിയത്‌. 125 ഗ്രാം സ്വര്‍ണം വീതം ഇവരില്‍നിന്നു കണ്ടെടുത്തു. കുവൈത്തില്‍നിന്നു വന്ന കൊല്ലം സ്വദേശിനിയില്‍നിന്ന്‌ 700 ഗ്രാം സ്വര്‍ണം പിടികൂടി. ചെയിനുകളായും അരഞ്ഞാണങ്ങളായും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു.

Leave a Reply