ആറ്റുകാല്‍ പൊങ്കലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ലുകള്‍ ലൈഫ് പദ്ധതിക്കായി ശേഖരിക്കും; മേയര്‍ ആര്യാ രാജേന്ദ്രന്‍

0

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ലുകള്‍ ലൈഫ് പദ്ധതിക്കായി ശേഖരിക്കുമെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. ഇത് ശേഖരിക്കാന്‍ ശുചീകരണ വേളയില്‍ പ്രത്യേക വോളന്റീയര്‍മാരെയും സജ്ജീകരിക്കും.ചുടുകല്ല് അനധികൃതമായി ശേഖരിക്കുന്നവര്‍ക്ക് പിഴ ചുമത്തുമെന്ന് മേയര്‍ വ്യക്തമാക്കി. ശുചീകരണ വേളയില്‍ കല്ല് ശേഖരിക്കും.

പൊങ്കാലയ്ക്കുള്ള മണ്‍ പാത്രങ്ങളില്‍ മായം പരിശോധിക്കാന്‍ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതായി മേയര്‍ അറിയിച്ചു. 11 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചുവെന്നും പ്രാഥമിക പരിശോധനയില്‍ പ്രശ്നങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും മേയര്‍ അറിയിച്ചു.പൂര്‍ണ്ണമായും ഹരിതചട്ടം പാലിച്ചുകൊണ്ടുള്ള പൊങ്കാലയാണ് നടത്തുക. റോഡുകളുടെ അറ്റകുറ്റപ്പണി, വൈദ്യുതി, കുടിവെള്ളം, ശുചീകരണം തുടങ്ങി എല്ലാ ക്രമീകരണങ്ങളും സജ്ജമായതായും മേയര്‍ അറിയിച്ചു.

പൊങ്കാലയോടനുബന്ധിച്ച് കൂടുതല്‍ ശുചിമുറികള്‍ സജ്ജമാക്കുമെന്നും മേയര്‍ പറഞ്ഞു.പൊങ്കാല ശുചീകരണത്തിനുള്ള വാഹനങ്ങളും മേയര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ആറ്റുകാല്‍ പൊങ്കാലയ്ക്കായി 5.16 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് നഗരസഭയുടെ ഭാഗത്ത് നിന്ന് നടത്തിയതെന്നും മേയര്‍ പറഞ്ഞു. ശുചികരണ പ്രവര്‍ത്തനത്തിന് 1 കോടി രൂപയും മാറ്റി വച്ചു. പരമാവധി സീറോ ബജറ്റ് പ്രവര്‍ത്തനം എന്നതാണ് നഗരസഭ ലക്ഷ്യം വയ്ക്കുന്നത്.

Leave a Reply