വിവാഹ ചടങ്ങുകൾക്കിടെ സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

0

വിവാഹ ചടങ്ങുകൾക്കിടെ സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലാണ് സംഭവം. വരന്റെ അമ്മയും ഭാര്യാസഹോദരിയും അമ്മായിയും വിവാഹിതരായ രണ്ട് സഹോദരിമാരും മരിച്ചു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ എട്ട് പേരെ വിദഗ്ധ ചികിത്സക്കായി ഗ്വാളിയോറിലേക്ക് മാറ്റി. ഗുരുതര പരിക്കേറ്റ വരന്റെ അമ്മ, ഭാര്യാസഹോദരി, അമ്മായി,, വിവാഹിതരായ രണ്ട് സഹോദരിമാർ എന്നിവരെ ഡൽഹിയിലെ എയിംസിലേക്ക് മാറ്റാനുള്ള ശ്രമമുണ്ടായെങ്കിലും സാരമായി പൊള്ളലേറ്റ ഇവർ മരണത്തിന് കീഴടങ്ങി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here