പത്ത് ദിവസം മുമ്പ് ദുബൈയിൽ കാണാതായ പ്രവാസി മലയാളിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

0

പത്ത് ദിവസം മുമ്പ് ദുബൈയിൽ കാണാതായ പ്രവാസി മലയാളിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് എരഞ്ഞിപ്പാലം ബിലാത്തിക്കുളം കെ.എസ്.എം.ബി കോളനിയിലെ താമസക്കാരനായ സഞ്ജയ് രാമചന്ദ്രൻ (52) ആണ് മരിച്ചത്.

ഫെബ്രുവരി 17 മുതൽ സഞ്ജയ് രാമചന്ദ്രനെ കാണാനില്ലെന്ന് കാണിച്ച് സുഹൃത്തുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് താമസ സ്ഥലത്തെ ശുചി മുറിയിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. നേരത്തെ ഖത്തറിൽ പ്രവാസിയായിരുന്ന സഞ്ജയ് രാമചന്ദ്രൻ അടുത്തിടെയാണ് ദുബൈയിൽ എത്തിയത്.

ബർദുബൈയിലെ ഒരു ഐ.ടി സ്ഥാപനത്തിൽ ബിസിനസ് ഡെവലപ്‌മെന്റ് മാനേജറായി ജോലി ചെയ്യുകയായിരുന്നു. പിതാവ് – പരേതനായ രാമചന്ദ്രൻ മേനോൻ. മാതാവ് – പരേതനായ ഉമ മേനോൻ. അവിവാഹിതനാണ്. ദുബൈയിൽ മറ്റ് ബന്ധുക്കൾ ഇല്ലാത്തതിനാൽ സഹോദരി സന്ധ്യയും ഭർത്താവ് വേണുഗോപാലും ബുധനാഴ്ച ദുബൈയിൽ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here