പഴയിടം വയോധിക ദമ്പതികളുടെ കൊലപാതകം: ശിക്ഷാവിധി നാളെ

0


കോട്ടയം: പഴയിടത്ത്‌ വയോധിക ദമ്പതികളായ റിട്ട. പൊതുമരാമത്ത്‌ സൂപ്രണ്ട്‌ തീമ്പനാല്‍ (ചൂരപ്പാടിയില്‍) എന്‍. ഭാസ്‌കരന്‍ നായര്‍ (75), ഭാര്യ റിട്ട. കെ.എസ്‌.ഇ.ബി. ഉദ്യോഗസ്‌ഥ തങ്കമ്മ (69) എന്നിവരെ ചുറ്റികയ്‌ക്ക്‌ തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ബന്ധു ചൂരപ്പാടിയില്‍ അരുണ്‍ ശശിയുടെ (31) ശിക്ഷ നാളെ വിധിക്കും. ഇരുഭാഗത്തിന്റെയും വാദംകേട്ടകോടതി ശിക്ഷാ വിധിക്കായി നാളത്തേയ്‌ക്ക്‌ മാറ്റുകയായിരുന്നു.
കുറ്റം ചെയ്‌തിട്ടുണ്ടോയെന്ന ചോദ്യത്തിന്‌ മറുപടി പറയാതിരുന്ന അരുണ്‍ ശിക്ഷയില്‍ പരമാവധി ഇളവ്‌ വേണമെന്ന്‌ മാത്രമാണ്‌ കോടതിയോട്‌ ആവശ്യപ്പെട്ടത്‌. മനപരിവര്‍ത്തനത്തിനുള്ള അവസരം കൊടുക്കണമെന്ന്‌ പ്രതിഭാഗം ആവശ്യപ്പെട്ടു. വയോ ദമ്പതികളെ ഒരുദയയുമില്ലാതെ കൊലപ്പെടുത്തിയ അരുണ്‍ മറ്റ്‌ കേസുകളിലും പ്രതിയാണെന്നും പരമാവധി ശിക്ഷ കൊടുക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
കൊലപാതകം (302), ഭവന ഭേദനം (449), കവര്‍ച്ച (397) എന്നീ കുറ്റങ്ങളിലാണ്‌ കോട്ടയം അഡീഷണല്‍ സെഷന്‍സ്‌ ജഡ്‌ജി ജെ. നാസര്‍ ശിക്ഷ വിധിക്കുക. 2013 ഓഗസ്‌റ്റ്‌ 28ന്‌ തങ്കമ്മയുടെ സഹോദര പുത്രനായ അരുണ്‍ ഇരുവരേയും കൊലപ്പെടുത്തി സ്വര്‍ണവും പണവും അപഹരിക്കുകയായിരുന്നു.

Leave a Reply