നിയമസഭയിൽ ആഭ്യന്തര വകുപ്പിന്റെ ധനാഭ്യർഥന ചർച്ചയ്ക്കിടെ എം.എം. മണിയും തിരുവഞ്ചൂർ രാധാകൃഷ്ണനും തമ്മിൽ വാക്‌പോര്

0

നിയമസഭയിൽ ആഭ്യന്തര വകുപ്പിന്റെ ധനാഭ്യർഥന ചർച്ചയ്ക്കിടെ എം.എം. മണിയും തിരുവഞ്ചൂർ രാധാകൃഷ്ണനും തമ്മിൽ വാക്‌പോര്. തിരുവഞ്ചൂർ രാധാകൃഷ്ണന് ശ്രീകൃഷ്ണന്റെ നിറവും പ്രവൃത്തിയുമാണെന്ന് എം.എം. മണി പറഞ്ഞു. മണിയുടെ നിറം നല്ല വെളുത്തതായതുകൊണ്ട് സാരമില്ലെന്നായിരുന്നു തിരുവഞ്ചൂരിന്റെ മറുപടി.

നിയമസഭയിൽ ആഭ്യന്തര വകുപ്പിന്റെ ധനാഭ്യർഥന ചർച്ചയ്ക്കിടെ സംസാരിക്കുമ്പോഴാണ് മണി, തിരുവഞ്ചൂർ രാധാകൃഷ്ണനെ പരിഹസിച്ചത്. നേരത്തെ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച തിരുവഞ്ചൂർ പൊലീസിനെ വിമർശിക്കുകയും ചെയ്തിരുന്നു. തുടർന്ന് സംസാരിച്ച മണി, തിരുവഞ്ചൂരിനെ വിമർശിക്കുകയായിരുന്നു. ഇതോടെ ക്രമപ്രശ്നം ഉന്നയിച്ച് തിരുവഞ്ചൂർ എഴുന്നേറ്റു.

മണിയുടെ വാക്കുകൾ അതിരു കടക്കുകയാണെന്ന് തിരുവഞ്ചൂർ പറഞ്ഞു. അദ്ദേഹം പറഞ്ഞു, എനിക്ക് കറുത്തനിറമാണെന്ന്. അദ്ദേഹത്തിന് നല്ല വെളുത്ത നിറമായതുകൊണ്ട് ഞാൻ അതേക്കുറിച്ച് തർക്കിക്കുന്നില്ല, എന്നായിരുന്നു മണിയുടെ പരാമർശത്തിന് തിരുവഞ്ചൂരിന്റെ മറുപടി. മണിയുടെ പരാമർശങ്ങൾ സഭയിലെ രേഖകളിൽനിന്ന് നീക്കംചെയ്യണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു. നേരത്തെയും ഇരുവരും തമ്മിൽ നിറത്തിന്റെ പേരിൽ ഏറ്റുമുട്ടിയിരുന്നു.

Leave a Reply