ശ്വാസതടസം മൂലം മരണം; ബ്രഹ്‌മപുരത്തെ പുകയെത്തുടര്‍ന്നെന്ന്‌ ബന്ധുക്കള്‍

0


കാക്കനാട്‌: ബ്രഹ്‌മപുരത്തു പ്ലാസ്‌റ്റിക്ക്‌ കത്തിയുണ്ടായ വിഷപ്പുകമൂലം ശ്വാസതടസം നേരിട്ടാണ്‌ വാഴക്കാല പട്ടത്താനം വീട്ടില്‍ ലോറന്‍സ്‌ (70) മരണപ്പെട്ടതെന്നു വെളിപ്പെടുത്തി ഭാര്യ ലിസി. ശ്വാസതടസത്തിനു ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യസ്‌ഥിതി കൂടുതല്‍ വഷളായതു ബ്രഹ്‌മപുരത്തുനിന്നുള്ള വിഷപ്പുകയെത്തുടര്‍ന്നാണെന്നു ബന്ധുക്കള്‍ ആരോപിച്ചു.
വീടിനുള്ളിലും പുറത്തും പുക നിറഞ്ഞതോടെ ഓക്‌സിജന്‍ സിലിണ്ടറിന്റെ സഹായത്തോടെയാണ്‌ ലോറന്‍സ്‌ ജീവന്‍ നിലനിര്‍ത്തിയിരുന്നത്‌. ഇന്നലെ രാവിലെ ആരോഗ്യനില വഷളായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഡല്‍ഹിയില്‍ ദീര്‍ഘകാലം ജോലിചെയ്‌തിരുന്ന ലോറന്‍സും അവിടെ അധ്യാപികയായിരുന്ന ലിസിയും ഏതാനും വര്‍ഷം മുമ്പാണ്‌ വാഴക്കാലയില്‍ താമസം തുടങ്ങിയത്‌.
ബ്രഹ്‌മപുരം ദുരന്തത്തിലെ ആദ്യ രക്‌തസാക്ഷിയാണ്‌ ലോറന്‍സ്‌ എന്നു കെ.പി.സി.സി. പ്രസിഡന്റ്‌ കെ. സുധാകരന്‍ പറഞ്ഞു. ലോറന്‍സിന്റെ വീട്ടിലെത്തി പരേതന്‌ അന്തിമോപചാരം അര്‍പ്പിച്ച ശേഷമാണ്‌ സുധാകരന്‍ മടങ്ങിയത്‌.

Leave a Reply