നർത്തകിയും അവതാരകയും ടെലിവിഷൻ പ്രോഗ്രാം പ്രൊഡ്യൂസറും ആയിരുന്ന ഷീബ ശ്യാമപ്രസാദ് അന്തരിച്ചു

0

തിരുവനന്തപുരം: നർത്തകിയും അവതാരകയും ടെലിവിഷൻ പ്രോഗ്രാം പ്രൊഡ്യൂസറും ആയിരുന്ന ഷീബ ശ്യാമപ്രസാദ് അന്തരിച്ചു. 59 വയസ്സായിരുന്നു. അർബുദരോഗത്തെത്തുടർന്ന് ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എറണാകുളം ചേന്ദമംഗലം സ്വദേശിയാണ്.

സംവിധായകൻ ശ്യാമപ്രസാദിന്റെ ഭാര്യയാണ്. രണ്ട് മക്കളുണ്ട്. ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഒ.രാജഗോപാൽ ഭർത്താവിൻ്റെ പിതാവാണ്.

ദൂരദർശനിലെ ആദ്യകാല അനൗൺസറായിരുന്നു ഷീബ. നിരവധി പരിപാടികളുടെ അവതാരകയും പ്രൊഡ്യൂസറുമായിരുന്നു. പരസ്യസംവിധായകനും നിർമാതാവുമായ വിഷ്ണു ശ്യാമപ്രസാദ്, വിദ്യാർഥിനിയായ ശിവകാമി ശ്യാമപ്രസാദ് എന്നിവരാണ് മക്കൾ. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 3.30-ന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.

Leave a Reply