വീട്ടമ്മയുടെ തലയ്‌ക്കും കൈക്കും വെട്ടി; ഗുരുതര പരുക്ക്‌; ഭര്‍ത്താവ്‌ അറസ്‌റ്റില്‍

0


അടിമാലി: വാക്കുതര്‍ക്കത്തെത്തുടര്‍ന്ന്‌ ഭര്‍ത്താവ്‌ ഭാര്യയെ ഗുരുതരമായി വെട്ടി പരുക്കേല്‍പ്പിച്ചു. അടിമാലി അപ്‌സരക്കുന്ന്‌ മുത്താരംകുന്ന്‌ രാധ മുരളി (51)ക്കാണ്‌ ഗുരുതരമായി പരുക്കേറ്റത്‌. ഭര്‍ത്താവ്‌ റോഡുവിളയില്‍ മുരളീധരന്‍ (67) നെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.
15 നു സന്ധ്യയ്‌ക്കായിരുന്നു സംഭവം. ജോലികഴിഞ്ഞ്‌ വീട്ടിലെത്തിയ മുരളീധരന്‍ ഭാര്യയോട്‌ തര്‍ക്കത്തിലേര്‍പ്പെട്ടു. ഇത്‌ പിന്നീട്‌ ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന്‌ മുരളീധരന്‍ ഓടി രക്ഷപ്പെട്ടു. രാധയെ അടിമാലി താലൂക്ക്‌ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയതിനുശേഷം കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു മാറ്റി. പ്രതിയെ അറസ്‌റ്റ്‌ ചെയ്‌ത്‌ കോടതിയില്‍ ഹാജരാക്കി.

Leave a Reply