അടച്ചിട്ട വീട്ടിൽനിന്നും അഞ്ചു ചാക്കുകളിലായി സൂക്ഷിച്ച കോടികളുടെ കള്ളനോട്ട് പിടികൂടി

0

അടച്ചിട്ട വീട്ടിൽനിന്നും അഞ്ചു ചാക്കുകളിലായി സൂക്ഷിച്ച കോടികളുടെ കള്ളനോട്ട് പിടികൂടി. രഹസ്യവിവരത്തെതുടർന്ന് വൈകുന്നേരം ബദിയഡുക്ക മുണ്ട്യത്തടുക്കയിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് പിടികൂടിയത്.

നിരോധിച്ച ആയിരം രൂപയുടെ നോട്ടാണ് കെട്ടുകളാക്കി വച്ചിരുന്നത്. പൊലീസ് നടത്തിയ പരിശോധനയിൽ നോട്ടുകളെല്ലാം കള്ളനോട്ടാണെന്ന് തിരിച്ചറിഞ്ഞു. പല നോട്ടുകെട്ടുകളുടെയും ഇടയിൽ വെള്ള പേപ്പറുകൾ വച്ചാണ് നിറച്ചിരിക്കുന്നത്.

റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കായി തങ്ങളുടെ കൈയിൽ പണമുണ്ടെന്ന് വീഡിയോ കോളിലും മറ്റും കാണിക്കാനായിട്ടാകാം ഇങ്ങനെ ചെയ്തിരിക്കുന്നതെന്നാണ് പൊലീസിന്റെ നിഗമനം. പണം ഇതുവരെ എണ്ണിത്തീർന്നിട്ടില്ല. മുണ്ട്യത്തടുക്കയിലെ ഷാഫിയുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. ഇയാൾ വീട് രണ്ടുപേർക്ക് വാടകയ്ക്ക് നൽകിയിരുന്നു. ഇവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here