മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ആശുപത്രി ജീവനക്കാർ മർദ്ദിച്ചെന്ന് പരാതി

0

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ആശുപത്രി ജീവനക്കാർ മർദ്ദിച്ചെന്ന് പരാതി. കരുനാഗപ്പള്ളി സ്വദേശിയായ 39കാരിക്കാണ് മർദ്ദനമേറ്റത്. യുവതിയുടെ ശരീരമാസകലം മർദ്ദനമേറ്റ പാടുകളുണ്ട്. നൂറനാട് കെസിഎം ആശുപത്രിക്കെതിരെയാണ് ആരോപണം.

യുവതിയെ മർദ്ദിച്ചതായി ആശുപത്രി അധികൃതർ സമ്മതിച്ചിട്ടുണ്ട്. യുവതി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. യുവതിയുടെ കുടുംബം കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

യുവതി അക്രമ സ്വഭാവം കാണിച്ചിരുന്നുവെന്നും ജീവനക്കാരെ യുവതി ആക്രമിക്കാൻ ശ്രമിച്ചപ്പോൾ നഴ്‌സുമാർ അടിക്കുകയായിരുന്നുവെന്നുമാണ് യുവതിയെ ചികിത്സിച്ച ഡോക്ടറുടെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here